Sun. Dec 22nd, 2024
ന്യൂ ഡൽഹി:

 
അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ സ്ഥാനമേൽക്കും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന നഡ്ഡ, ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ് അദ്ധ്യക്ഷ പദവിയിലേയ്ക്ക് എത്തുന്നത്. ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്ന ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെ പി നഡ്ഡയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.

ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നഡ്ഡ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.