തിരുവനന്തപുരം:
ദേശീയ പൗരത്വരജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പിലാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനം.
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍ആര്‍സി) നയിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുള്ളതിനാൽ അവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും.
അതിനാൽ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സെൻസസ്സിൽനിന്ന് ജനനതീയതി, മാതാപിതാക്കളുടെ വിശദാംശങ്ങൾ എന്നീ രണ്ടു ചോദ്യങ്ങൾ ഒഴിവാക്കി സംസ്ഥാനത്ത് പതിവ് സെന്‍സെസ് നടപടികള്‍ മാത്രം മതിയെന്നാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.