Fri. May 16th, 2025
ഹൈദരാബാദ്

 

ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അമരാവതി,വിശാഖപട്ടണം,കർണൂൽ എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങളാവുക. അമരാവതിയിൽ ഏക്കറുകണക്കിന് ഭൂമി കർഷകരിൽ നിന്നും ഏറ്റെടുത്താണ് മുൻ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തലസ്ഥാന നഗരത്തിന്റെ നിർമാണം തുടങ്ങിയത്. കർഷകർ തുടക്കത്തിൽ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ  സമരവുമായി രംഗത്ത് വന്നിരുന്നു