Wed. Jan 22nd, 2025
ലഖ്‌നൗ:

 
അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കിയതിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. സ്ഥലത്തിന്റെ പേരു മാറ്റാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടിയാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ ഉൾപ്പെടെ പേര് ആദിത്യനാഥിന്റെ സർക്കാർ മാറ്റിയിരുന്നു. കേന്ദ്രത്തിന്റെ കീഴിലുള്ളവയുടെ പേരു മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.