Sat. Jan 18th, 2025
കോഴിക്കോട്:

 
രാജ്യം വിട്ടുപോയത് തന്റെ തീരുമാനപ്രകാരം അല്ലായിരുന്നെന്ന് കവിയും നോവലിസ്റ്റുമായ തസ്ലീമ നസ്രിന്‍. ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് താന്‍ രാജ്യം വിട്ടത്. ബംഗാള്‍ ഭാഷയോടുള്ള സ്നേഹമാണ് കൊല്‍ക്കത്തയില്‍ താമസം തുടങ്ങാന്‍ പ്രചോദിപ്പിച്ചതെന്നും, ബംഗാളി ഭാഷയോടുള്ള തന്റെ സ്നേഹം തീവ്രമാണ്, താന്‍ എഴുതുന്നതും സ്വപ്നം കാണുന്നതും സംസാരിക്കുന്നതും ബംഗാളിലാണെന്നും തസ്ലിമ പറഞ്ഞു.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പവിഴമല്ലികള്‍ പൂക്കുമ്പോള്‍’ എന്ന, തസ്ലിമയുടെ കുടുംബചരിത്രം ഉള്‍ക്കൊള്ളുന്ന പുതിയ നോവലും പ്രകാശനം ചെയ്തു. ഏകീകൃത സിവില്‍ കോഡ് പുറം രാജ്യങ്ങളില്‍ സമത്വത്തിനു വേണ്ടി ഉപയോഗിക്കപ്പെടുമ്പോൾ ഇന്ത്യയില്‍ അത് മതാടിസ്ഥാനത്തില്‍ കൊണ്ടുവരാന്‍ നോക്കുന്നുവെന്നും അവര്‍ വിമര്‍ശിച്ചു.