Sat. Jan 18th, 2025

 
ദുരൂഹത മറച്ച ചിരിയുമായി വരയന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്‍റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു. “ടെറര്‍ ബിഹൈന്‍റ് സ്‌മൈല്‍” എന്ന ടൈറ്റിലോടെയാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്.

തിന്മയ്ക്ക് എതിരെ നിശ്ശബ്ദനാകാതെ പ്രതികരിക്കുന്ന ഒരച്ഛനായാണ് സിജു വില്‍സണ്‍ വരയനില്‍ എത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി കപ്പുച്ചിനാണ്. രജീഷ് രാമന്‍ ക്യാമറയും ജോണ്‍കുട്ടി ചിത്രത്തിന്‍റെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ  ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.