Mon. Dec 23rd, 2024

2020 ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി മേധാവിയായി ഓസ്കാർ ജേതാവായ ചലച്ചിത്ര നിർമ്മാതാവ് സ്പൈക്ക് ലീയെ പ്രഖ്യാപിച്ചു. കാന്‍ഫിലിം ഫെസ്റ്റിവല്‍ വിശിഷ്ട പാനലിനെ നയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ താരമാണ്  സ്‌പൈക്ക് ലീ. 62-കാരനായ ലീ 1986-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ഷീസ് ഗോട്ട ഹേവ് ഇറ്റ്  പ്രദർശിപ്പിച്ചതു മുതൽ ഫിലിം ഗാലയിൽ സ്ഥിരമായി പ്രവർത്തിക്കുന്നുണ്ട്.യുവ  സംവിധായകരുടെ ഫോർട്ട്നൈറ്റിൽ സമ്മാനവും നേടിയിട്ടുണ്ട്.ജീവിതത്തിൽ താന്‍ വിജയിച്ചുവെന്നും അപ്രതീക്ഷിതമായെത്തിയ ഏറ്റവും വലിയ അനുഗ്രഹമാണിതെന്നും   ലീ പറഞ്ഞു.