ന്യൂ ഡല്‍ഹി:
മലേഷ്യയില്‍നിന്നുള്ള മൈക്രോപ്രോസസറുകള്ക്കും ടെലികോം ഉപകരണങ്ങള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടു. വിവിധ ഘട്ടങ്ങളിലുള്ള ഗുണമേന്മ പരിശോധന നടത്തിയ ശേഷമേ ഇനി മലേഷ്യയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യഅനുമതി നല്‍കൂ. നേരത്തെ മലേഷ്യയില്‍നിന്നുള്ള പാം ഓയിലിന് ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കാശ്മീര്‍ വിഷയത്തിലും പൗരത്വഭേദഗതി നിയമത്തെ സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരിനെതിരേ മലേഷ്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണു നടപടി