Mon. Dec 23rd, 2024
ശ്രീനഗര്‍:

തീവ്രവാദികള്‍ക്കൊപ്പം അറസ്​റ്റിലായ ഡിഎസ്​പി ദേവീന്ദര്‍ സിങ്ങി​ന്​ സമ്മാനിച്ച പൊലീസ്​ മെഡല്‍ അവാര്‍ഡ്​ തിരിച്ചെടുത്തു. ദേവീന്ദറിന്​ ജമ്മുകാശ്​മീര്‍ പൊലീസ്​ നല്‍കിയ ഷേര്‍ -ഇ കാശ്​മീര്‍ ഗാലന്‍ററി അവാര്‍ഡ്​ പിന്‍വലിച്ചു കൊണ്ട്​ കാശ്​മീര്‍ ലഫ്​. ഗവര്‍ണര്‍ ഉത്തരവ്​ പുറത്തിറക്കി. അറസ്​റ്റിലായ ദേവീന്ദര്‍ സിങ്ങിനെ പിരിച്ചുവിടണമെന്ന്​ ആവശ്യപ്പെട്ട്​ ജമ്മുകാശ്​മീര്‍പൊലീസ്​ ആഭ്യന്തരമന്ത്രാലയത്തിന്​ കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്നാണ്​ പൊലീസ്​ ഗാലന്‍ററി അവാര്‍ഡ്​ പിന്‍വലിച്ചിരിക്കുന്നത്​. കാശ്​മീര്‍ പൊലീസി​​ന്‍റെ കത്തിലും ഉടന്‍ നടപടിയുണ്ടാകും.