Sun. Apr 6th, 2025 11:59:46 AM
ന്യൂ ഡല്‍ഹി:

ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ സംയുക്ത ബാങ്കിങ്‌ യൂണിയന്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ സൂചനാ പണിമുടക്ക്‌ നടത്തും. ബാങ്കിങ് മേഖലയിലെ ഒന്‍പത് തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ബാങ്കുകള്‍ അടഞ്ഞ് കിടക്കുമെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച്‌ 11,12,13 തീയതികളിലും സൂചനാ പണിമുടക്ക്‌ നടത്താന്‍ സംയുക്ത യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ ഉന്നിയിക്കുന്ന ആവശ്യങ്ങള്‍ക്ക് അതിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌ പോകാനാണ്‌ ജീവനക്കാരുടെ തീരുമാനം.