Mon. Dec 23rd, 2024
പൂനെ:

അ​ധോ​ലോ​ക നേ​താ​വ്​ ക​രിംലാ​ല​യെ കാ​ണാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി പ​ല​ത​വ​ണ മും​ബൈയിൽ വന്നുവെന്ന പരാമര്‍ശം സഞ്ജയ് റാവത്ത് തിരുത്തി. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് റാവത്ത് പരാമര്‍ശം തിരുത്തിയത്. കോൺഗ്രസ്സിൽ നിന്നുള്ള  സുഹൃത്തുക്കൾക്ക് വിഷമം തോന്നേണ്ടതില്ലെന്നും തന്‍റെ പ്രസ്താവന ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയെയോ മറ്റാരുടെയെങ്കിലും വികാരത്തെയോ  വ്രണപ്പെടുത്തിയെങ്കില്‍  പ്രസ്താവന തിരിച്ചെടുക്കുന്നുവെന്ന് റാവത്ത് പറഞ്ഞു.