Fri. Nov 22nd, 2024
ന്യൂഡൽഹി:

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ക്ഷണിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം .പാകിസ്ഥാൻ ഉൾപ്പടെ എട്ട് അംഗരാജ്യങ്ങൾ ഉള്ള ഷാങ്ഹായി സഹകരണ ഉച്ചകോടി ഈ വർഷം അവസാനം ദില്ലിയിൽ നടത്താനാണ് ധാരണ .ഇമ്രാൻ ഖാൻ ക്ഷണം സ്വീകരിച്ചാൽ ചൈനീസ് പ്രസിഡൻറും പാക് പ്രധാനമന്ത്രിയും ഒന്നിച്ച് ഇന്ത്യയിലുണ്ടാകും .കശ്മീർ വിഷയം വീണ്ടും ഐക്യരാഷ്ട്രരക്ഷാസമിതിയിൽ ചർച്ചയാക്കാനുള്ള പാകിസ്ഥാൻറെയും ചൈനയുടെയും നീക്കം പാളിയതിനു പിന്നാലെയാണ് ഇന്ത്യയുടെ ഈ തീരുമാനം .