Mon. Dec 23rd, 2024

 

ഗെയിം ഓഫ് ത്രോൺസിന്‍റെ ഐതിഹാസിക ഫാന്‍റസി സീരീസിനെ കടത്തിവെട്ടുന്ന ഹൗസ്  ഓഫ് ഡ്രാഗൺ 2022 ൽ സംപ്രേഷണം ചെയ്യുമെന്ന് എച്ച്ബി‌ഒ പ്രോഗ്രാമിംഗ് പ്രസിഡന്‍റ് കേസി ബ്ലോയിസ്.മുന്‍നിര സീരീസിനും  300 വർഷം മുമ്പാണ് പുതിയ സീരീസിന്‍റെ കഥ . പുതിയ കാസ്റ്റിംഗ് ഒന്നും തന്നെയില്ലെന്നും “ഹൗസ് ഓഫ് ഡ്രാഗൺ” പ്രക്ഷേപണം ചെയ്യുന്നതില്‍  മാത്രമാണ് താന്‍ മുൻ‌ഗണന നല്‍കിയിരിക്കുന്നതെന്നും ബ്ലോയിസ് വെളിപ്പെടുത്തി.ജി ഓ ടി  അടിസ്ഥാനമാക്കിയുള്ള മാർട്ടിന്റെ സോംഗ് ഓഫ് ഫയർ ആന്റ് ഐസ് സാഗയുടെ ഒരു അനുബന്ധ പുസ്തകമായ ഫയർ & ബ്ലഡ് അടിസ്ഥാനമാക്കിയായിരിക്കും പുതിയ സ്പിൻ‌ഓഫ്. പരബര എഴുത്തുകാരൻ ജോർജ്ജ് ആർ ആർ മാർട്ടിൻ, റയാൻ കോണ്ടൽ എന്നിവരിൽ നിന്നുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.