കോഴിക്കോട്:
പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ചലച്ചിത്ര-സാംസ്കാരിക – അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ചിത്രമേള സംഘടിപ്പിക്കുന്നു. ഈ മാസം 18, 19 തിയ്യതികളിലായാണ് മേള സംഘടിപ്പിക്കുന്നത്. ‘വാച്ച് ഔട്ട്’ അഖില ഭാരതീയ ആന്‍റിനാസി ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ നടത്തുന്ന മേള കേരള ചലച്ചിത്ര അക്കാദമി ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. പതിനെട്ടാം തിയ്യതി രാവിലെ 9.30ന് സ്പാനിഷ് ചലച്ചിത്രം ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മോഹ്ത്സ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമായ ആനിമാണിയാണ് മേളയിലെ പ്രധാന ആകര്‍ഷണം. നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, ആർട് ഡയറക്ടർ അനീസ് നാടോടി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകർ മേളയില്‍ പങ്കെടുക്കും.