സൗദി:
ഗൾഫ് മേഖലയില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷം ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗുരുതര ആഗോള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഷാഹ് മഹ്‌മൂദ് ഖുറൈശി. ഗൾഫ് മേഖലയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൗദിയിലെത്തിയപ്പോഴാണ് പരാമർശം.
സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനും പ്രാദേശിക സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ആവശ്യപ്പെട്ടു. നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്ന അഫ്‌ഗാന്‍ സമാധാന പ്രക്രിയയെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.