ടെഹ്‌റാൻ:
ശത്രുരാജ്യത്തിന്റെ യുദ്ധവിമാനമാണെന്നു കരുതി അബദ്ധത്തില്‍ ഉക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ട സംഭവത്തില്‍ ആദ്യ അറസ്റ്റ് നടന്നതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.
ഇറാനിലെ നീതിന്യായ വിഭാഗമാണ് അറസ്റ്റ് വിവരം പുറത്തു വിട്ടത്. സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍ നിയമ വക്താവ് ഘോലാഹുസ്സൈന്‍ ഇസ്മയിലി അറിയിച്ചു. വിമാന ദുരന്തത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും വ്യക്തമാക്കി.