ഡൽഹി:
പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 32,000 അഭയാർത്ഥികളുടെ പട്ടിക യു പി സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. നാൽപതിനായിരം മുസ്ലിം ഇതര അഭയാർത്ഥികൾ യുപിയിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന് നൽകിയ കണക്ക്.
അഭയാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്കാന് സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ആവശ്യപ്പെട്ടിരുന്നു. ആഗ്ര, റായ്ബറേലി, സഹാരണ്‍പുർ, വാരാണസി തുടങ്ങി 19 ജില്ലകളിലാണ് ഇവർ കഴിയുന്നത്. പിലിഭിത്തിലാണ് ഏറ്റവുമധികം അഭയാർത്ഥികളുള്ളത് എന്നാണ് റിപ്പോർട്ട്.