Thu. Apr 10th, 2025
സൗദി

സൗദി അരാംകോ 45 കോടി ഷെയറുകള്‍ കൂടി വില്‍ക്കുന്നു. കഴിഞ്ഞ മാസമാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറാംകോ ഓഹരി വിപണിയിലെത്തിയത്. ദിവസങ്ങൾക്കകം തന്നെ ശക്തമായ മുന്നേറ്റമാണ് കമ്പനി വിപണിയിൽ പ്രകടിപ്പിച്ചത്. കഴിഞ്ഞ മാസം ഐപിഒ വഴി 2560 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റിരുന്നു. ഇനീഷ്യല്‍ ഓഫറിംഗ് സമയത്ത് ആവശ്യക്കാര്‍ കൂടുതലാകുമ്പോള്‍, കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനികളെ അനുവദിക്കുന്ന ഗ്രീന്‍ ഷോ സംവിധാനം വഴിയാണ് ഓഹരികള്‍ വില്‍ക്കുന്നത്.