Mon. Dec 23rd, 2024
ആംസ്റ്റർഡാം:

 
ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ആംസ്റ്റർഡാമിലെ ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധവുമായി അണി നിരന്നത്.

ഇന്ത്യയിൽ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചും സിഎഎ, എൻആർസി എന്നിവയിൽ പ്രതിഷേധിച്ചും മുദ്രാവാക്യങ്ങളുയർത്തിയുമാണ് പ്രതിഷേധം. സിഎഎക്കെതിരെ 1225 പേരുടെ ഒപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു.