ന്യൂഡൽഹി:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ഇക്കാര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് ചേരും. പാർലമെന്റ് അനക്സിൽ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം.
യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഎസ്പി നേതാവ് മായാവതിയും വിട്ടു നിൽക്കും. പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട് പോകവെ പ്രതിഷേധ പരിപാടികളുടെ തുടര്‍ നീക്കം ചർച്ച ചെയ്യാനാണ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതും ചർച്ചയാകും.