Wed. Mar 5th, 2025
ഡൽഹി:

 
പൗരത്വ ഭേദഗതി നിയമവും എൻ‌ആർസിയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 20 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത പ്രതിപക്ഷ യോഗത്തിൽ സംസാരിച്ച സോണിയ ഗാന്ധി, രാജ്യമെമ്പാടും സ്വമേധയാ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും പോലീസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും പോലീസിന്റെ അടിച്ചമര്‍ത്തല്‍ പക്ഷപാതപരവും ക്രൂരവുമാണെന്നും പറഞ്ഞു. എൻ‌ആർസി അസമിൽ പാളിയതോടെ, ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന എൻ‌പി‌ആറിലാണ് മോദി-ഷാ സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.