Wed. Nov 6th, 2024
കൊച്ചി:

 
നിയമലംഘനത്തിന്റെ പേരിൽ മരടിൽ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചതോടെ ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും ഉണ്ടാകും. നാലുസമുച്ചയങ്ങളിലുമായി 345 ഫ്ലാറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഏതാണ്ട് 310 എണ്ണത്തിനും ഭവനവായ്പയുണ്ട്.

40 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെയാണ് മിക്കവായ്പകളും. വായ്പ തിരിച്ചടച്ചുതീർക്കാൻ ഉടമകൾ ബാധ്യസ്ഥരാണെന്ന് ബാങ്കുകൾ പറയുന്നു. ഉടമകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമ്പോൾ അതു പിടിച്ചുവെക്കാനാണ് ബാങ്കുകളുടെ ശ്രമം. കിട്ടാക്കടം വരുത്തിയാൽ അത് വായ്പയെടുത്തവരുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. സ്വാഭാവികമായും ഭാവിയിൽ വായ്പയെടുക്കുന്നതിന് അത് തടസ്സമാകും.