Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട ജെഎന്‍യു ഇന്ന് തുറക്കും. ഐഷി ഘോഷ് ഉൾപ്പടെ 9 പേരോട് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 പേര്‍ക്കും ഹാജരാകാനുള്ള നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു. ഇന്ന് പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് വിദ്യാർത്ഥികൾ ആലോചിക്കുന്നത്.

ഹോസ്റ്റൽ ഫീസ് വർദ്ധനയെ തുടർന്ന് ദിവസങ്ങളായി ക്ലാസുകൾ മുടങ്ങിയിരുന്ന ജെഎൻയുവിൽ ഇന്ന് അധ്യയനം പുനരാരംഭിക്കും. ശൈത്യകാല സെമസ്റ്റർ രജിസ്ട്രേഷനും നടക്കും. വർദ്ധിപ്പിച്ച ഫീസ് അടക്കാതെ രജിസ്റ്റർ ചെയ്യാമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.