Mon. Dec 23rd, 2024
മുംബൈ:

 
ആമസോണിന്റെ, നാലു ദിവസം നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വന്‍ ഓഫറുകള്‍. ഈ മാസം 19 മുതൽ ആരംഭിക്കുന്ന സെയിൽ 22 വരെയാണ്. മൊബൈൽ ഫോണുകൾക്ക് നാല്പത് ശതമാനം വരെയും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് അറുപത് ശതമാനം വരെയുമാണ് വിലക്കുറവുണ്ടാവുക.

ആമസോൺ ഗ്രേറ്റ് സെയിലിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. സ്മാർട്ഫോണുകൾ, ടിവികൾ, എസികൾ എന്നിവയ്ക്ക് എക്സ്ചേഞ്ച് ആനുകൂല്യവും ലഭ്യമാണ്. ആമസോൺ പ്രൈം അംഗങ്ങൾക്ക് ഒരുദിവസം മുൻപേ സെയിൽ ആരംഭിക്കും.