Mon. Dec 23rd, 2024
കൊച്ചി:

 
ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോടു കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്. പത്ത് മണിയോട് കൂടി തന്നെ ആളുകൾ മരടിലേക്ക് എത്തി തുടങ്ങിയിരുന്നു.

ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് ദ്യശ്യമാകുന്ന സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. കുണ്ടന്നൂർ – തേവര പാലത്തിന് മുകളിൽ നിന്ന് ഫ്ലാറ്റുകൾ തകർന്ന് വീഴുന്ന കാഴ്ച കാണാൻ എത്തിയ ഭൂരിഭാഗം പേരും നിരാശരായിരുന്നു. പാലത്തിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്ത് വച്ച് തന്നെ ആളുകളെ പോലീസ് തടഞ്ഞതാണ് കാരണം.

പോലീസിന്റെ കണ്ണു വെട്ടിച്ച് പാലത്തിൽ വലിഞ്ഞ് കയറിയവരെ പോലീസ് ഓടിച്ചിട്ട് പിടികൂടി. നിരോധനാജ്ഞ നിലനിന്നിരുന്നതിനാൽ ഒരു പരിധി കഴിഞ്ഞ് ആരെയും പാലത്തിന്റെ മുകളിലേക്ക് വിടരുതെന്ന നിർദ്ദേശം പോലീസിനുണ്ടായിരുന്നു.