എറണാകുളം:
യാത്രക്കാര്‍ക്ക് ദുരിതം തീര്‍ത്ത് കലൂര്‍ മാര്‍ക്കറ്റ് പരിസരം. റോഡരികുകളില്‍ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ദുസ്സഹമായ മണമുണ്ടാക്കുന്നതായും, അഴുക്കു ചാലുകളുടെ ശോചനീയാവസ്ഥ കാരണം അഴുക്കു ജലം റോഡിലൂടെയാണ് ഒഴുകുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഫുട്‌പാത്തിലൂടെയുള്ള നടത്തം വളരെ ബുദ്ധിമുട്ടാണെന്നും പരാതിയുണ്ട്.