Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കാമ്പസിൽ പോയി കണ്ട നടി ദീപികാ പദുക്കോൺ അഭിനയിച്ച പരസ്യം കേന്ദ്രസർക്കാർ പിൻവലിച്ചു. നൈപുണ്യവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന പരസ്യമാണ്‌ പിൻവലിച്ചത്.

ഭിന്നശേഷിക്കാർക്കുള്ള തുല്യാവസരങ്ങളെക്കുറിച്ച് 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള പരസ്യമാണ് നീക്കം ചെയ്തത്. ദീപികയുടെ ജെഎന്‍യു സന്ദർശനത്തിനുശേഷം വീഡിയോ സൈറ്റുകളിൽ ഈ പരസ്യം കാണാനില്ലായിരുന്നു.