Thu. Jul 31st, 2025

ഹെെദരാബാദ്:

പ്രേക്ഷകരെ പഴയകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയ പ്രണയം കൊണ്ട് മുറിവേല്‍പ്പിച്ച ചിത്രമായിരുന്നു ’96’. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം റാമിന്‍റെയും ജാനുവിന്‍റെയും നഷ്ട പ്രണയത്തെ കുറിച്ചായിരുന്നു പറഞ്ഞത്. വിജയ് സേതുപതിയും, തൃഷയും റാമും, ജാനുവുമായപ്പോള്‍ മലയാളികളും ഈ ചിത്രത്തെ നെഞ്ചേറ്റിയിരുന്നു. ‘കാതലെ’ എന്ന ചിത്രത്തിലെ പാട്ടിനും വമ്ന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ചിത്രത്തിന്‍റെ കന്നഡ റീമേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സാമന്തയും ഷെര്‍വാനന്ദും ചേര്‍ന്നുള്ള തെലുങ്ക് പതിപ്പും പുറത്തിറങ്ങാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ജാനു എന്നാണ് 96 തെലുങ്ക് പതിപ്പിന്റെ പേര്. ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഏഴാം സ്ഥാനത്തുണ്ട്.

പ്രേം കുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജാനുവിന്‍റെ ചെറുപ്പം കാലം അവതരിപ്പിക്കുന്നത് ഗൗരി കിഷന്‍ തന്നെയാണ്. 96 ലെ ഹൃദയ സ്പര്‍ശിയായ സംഗീതമൊരുക്കിയ ഗോവിന്ദ് വസന്തയും ഈ സിനിമയുടെ ഭാഗമാണ്.

https://www.youtube.com/watch?time_continue=53&v=lNGLKCSyPbk&feature=emb_logo

 

By Binsha Das

Digital Journalist at Woke Malayalam