Sat. Jan 18th, 2025

കൊച്ചി:

സണ്ണി വെയ്‌ന്‍  നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ രണ്ടാമത്തെ ഗാനത്തിന് മികച്ച സ്വീകാര്യത.  ടോപ് സിംഗര്‍ റിയാലിറ്റി ഷോ ഫെയിം അനന്യയും കൗഷിക് മേനോനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം ‘ഏട്ടുകാലി’, ‘ഞാന്‍ സിനിമാ മോഹി’ എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് സംവിധാനം ചെയ്യുന്നത്. 96 ഫെയിം ഗൗരി കിഷനാണ് നായിക. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.  ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.youtube.com/watch?time_continue=1&v=1wpb1sSf9_0&feature=emb_logo

 

 

 

By Binsha Das

Digital Journalist at Woke Malayalam