Wed. Dec 18th, 2024

കൊച്ചി:

നടന്‍ ഷെയിന്‍ നിഗത്തിന്‍റെ വിവാദം കെട്ടടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത. വിവാദവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.  താരസംഘടന എടുക്കുന്ന ഏതു തീരുമാനവും  അനുസരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഷെയിന്‍ അറിയിച്ചതായി ഭാരവാഹികള്‍ വ്യക്തമാക്കി.

വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറാണെന്നാണ് ഷെയിൻ നിഗം അറിയിച്ചതായും താരസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം രേഖാമൂലം ഷെയിൻ എഴുതി നൽകുകയും ചെയ്തിട്ടുണ്ട്.

രണ്ട് മാസത്തോളമായി താരത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുകയാണ്. പ്രതിഫലം കൂട്ടി നല്‍കാതെ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകായയിരുന്നു താരം. അതേസമയം, ഇതുവരെ മാന്യമായിട്ടാണ് ഞങ്ങള്‍ പ്രശ്നം പരിഹരിക്കാന്‍ നോട്ടിയിട്ടുള്ളതെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam