Mon. Dec 23rd, 2024

പൂണെ:

നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുന്നു . ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ ഉൾപ്പെടുത്തി. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചാണ് സ‍ഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്.

ശിവം ദുബെയ്ക്കു പകരം മനീഷ് പാണ്ഡെയും കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചെഹലും ഇന്നത്തെ മത്സരത്തിൽ കളിക്കും.

ടോസ് നേടിയ ശ്രീലങ്കൻ നായകൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ, രണ്ടാം മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്.

By Binsha Das

Digital Journalist at Woke Malayalam