Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഹാര്‍ദിക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കോച്ചും സെലക്റ്ററുമൊക്കെയായ സന്ദീപ് പാട്ടീല്‍. യുവതാരങ്ങള്‍ ആരും ഹാര്‍ദിക്കിനെ മാതൃകയാക്കരുതെന്നാണ് പാട്ടീല്‍ പറയുന്നത്.

”ഹാര്‍ദിക്കിനെ അല്ല രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെയാണ് യുവക്രിക്കറ്റര്‍മാര്‍ മാതൃകയാക്കേണ്ടത്. അജിന്‍ക്യ രഹാനെയെ പോലെയുള്ള താരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. സ്വന്തം പ്രകടനത്തിലായിരിക്കണം യുവാക്കളുടെ ശ്രദ്ധ. പുറംമോടിയെ കുറിച്ച് ചിന്തിക്കരുതു എന്നാണ് അദ്ദേഹം പറയുന്നത്.

ഗ്രൗണ്ടിന് പുറത്ത് സ്റ്റൈലിഷാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. ശരീരം, ടാറ്റു, ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയിലെല്ലാം താരം ശ്രദ്ധിക്കാറുണ്ട്. ഫാഷന് കൂടുതല്‍ ശ്രദ്ധചെലുത്തുന്ന പാണ്ഡ്യയെ കണ്ട് പഠിക്കരുതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

 

By Binsha Das

Digital Journalist at Woke Malayalam