ന്യൂഡൽഹി:
ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ ആറ് മാസം പിന്നിടുമ്പോഴാണ് സുപ്രീം കോടതി വിധി വരുന്നത്.
പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്ര ഭരണ പ്രദേശം ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് നാലിന് അര്‍ദ്ധരാത്രിയാണ് ജമ്മുകാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ, കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കാശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ തുടങ്ങിയവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. നടപടി ഏകപക്ഷീയവും, മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതേസമയം, ദേശസുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനും വേണ്ടിയായിരുന്നു നടപടി എന്നാണ് സര്‍ക്കാര്‍ വാദം.