Mon. Dec 23rd, 2024

ചെന്നെെ:

രജനികാന്തിന്‍റെ ദര്‍ബാറിന്‍റെ വിജയത്തിനായി ആരാധകര്‍ നടത്തുന്ന പേക്കൂത്തിന് സേഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മധുരയിലെ അമ്മന്‍ കോവിലില്‍ പ്രത്യേക പൂജയും വഴിപാടും നടത്തുന്ന ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. അതിന് പിന്നാലെയാണ് വിമര്‍ശനം ഉയരുന്നത്.

ദര്‍ബാറിന്‍റെ വിജയത്തിനായി  ‘മാന്‍ സോര്‍’ എന്ന ആചാരം അനുഷ്ഠിച്ചും, ശരീരത്തില്‍ ശൂലം കുത്തിയിറക്കിയുമാണ് ആരാധകര്‍ വ്രതം അനുഷ്ഠിച്ചത്. 15 ദിവസം വൃതം എടുത്ത് വൃതം അവസാനിക്കുന്ന ദിവസം തറയില്‍ ഭക്ഷണം കഴിക്കുന്ന ഒരു പ്രത്യേക അനുഷ്ഠാനമാണ് മാന്‍ സോര്‍.

അതേസമയം, സിനിമക്ക് വേണ്ടി മാത്രമല്ല വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ താരത്തിന്റെ വിജയത്തിന് വേണ്ടി കൂടിയാണ് ഈ വഴിപാടുകളെന്ന് ആരാധകര്‍ പറയുന്നത്.

By Binsha Das

Digital Journalist at Woke Malayalam