Thu. Apr 3rd, 2025

കൊച്ചി:

മരട് ഫ്ലാറ്റ് പൊളിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് നിരോധനാജ്ഞ. പൊളിക്കുന്ന ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിൽ പ്രവേശിക്കരുതെന്നാണു നിർദേശം.

ഈ പ്രദേശത്ത് ഡ്രോണുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. നിരോധനാജ്ഞ തൊട്ടടുത്ത കായൽപ്രദേശത്തും ബാധകമാണ്. ഫ്ലാറ്റുകൾ പൊളിക്കുന്ന രണ്ടു ദിവസവും 144 നിലനിൽക്കും. ശനിയാഴ്‌ച രാവിലെ എട്ട്‌ മുതൽ എച്ച്2ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ നിലവിൽ വരും.

ശനിയാഴ്ച എച്ച്2ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നിവയും ഞായറാഴ്ച ജെയ്ന്‍ കോറൽ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയുമാണ് പൊളിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam