Sat. Jan 18th, 2025
കൊച്ചി ബ്യൂറോ:

 
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശൗചാലയം ഉന്നത നിലവാരത്തിൽ നിർമിക്കുന്നു. നിലവിലെ ടോയ്‌ലെറ്റ് കോംപ്ലക്സ് പൊളിഞ്ഞുനീക്കി അവിടെ ആധുനിക സൗകര്യങ്ങളോടുംകൂടി പുതിയ ശൗചാലയം നിർമ്മിക്കും. ലയൺസ് ക്ലബ്ബ് കൊച്ചിൻ ഈസ്റ്റിന്റെ സുവർണ ജൂബിലി പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ ശൗചാലയം നിര്‍മ്മിക്കുന്നത്.

അടുത്തയാഴ്ചതന്നെ നിർമ്മാണ പ്രവർത്തനം ആരംഭിച്ച് രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ന് ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ പ്രൊജക്ട് ലോഞ്ച് ചെയ്തു.