Sat. Jan 18th, 2025

ന്യൂഡല്‍ഹി:

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ കടുത്ത മത്സരമാണ്. പക്ഷേ എന്നും റാങ്കിങ്ങില്‍ കോഹ്ലിയാണ് മുന്നിലെത്താറുള്ളത്.

എന്നാല്‍, ഇരുവരും കയ്യടക്കി വച്ചിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനെന്ന പട്ടത്തിന് ശരിക്കും അർഹൻ മറ്റൊരു താരമാണെന്നാണ് മുൻ ഓസിസ് നായകൻ മാർക്ക് വോയുടെ അഭിപ്രായം.

ഓസിസ് താരം തന്നെയായ മാർനസ് ലബുഷെയ്നാണ് മാർക്ക് വോയുടെ അഭിപ്രായത്തിൽ ഒന്നാം നമ്പർ ടെസ്റ്റ് ക്രിക്കറ്റർ. ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ കോലിക്കും സ്മിത്തിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ലാബുഷെയ്ന്‍.

 

 

By Binsha Das

Digital Journalist at Woke Malayalam