Wed. Dec 18th, 2024

താമരശ്ശേരി:

കേരളത്തെ ഒന്നാകെ ഞെട്ടിച്ച  കൂടത്തായി കൊലപാതക പരമ്പരയുടെ ദൃശ്യാവിഷ്‌കാരത്തിനെതിരെ കോടതിയുടെ നോട്ടീസ്. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ വർഷങ്ങളുടെ ഇടവേളയിൽ നടന്ന കൊലപാതകങ്ങളുടെ കഥ പറയുന്ന സിനിമ, സീരിയൽ നിർമാണങ്ങൾക്കെതിരെ താമരശ്ശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെ‌ഞ്ചി തോമസിന്‍റെ ഹര്‍ജിയിലാണ് നടപടി.

ജനുവരി 13 ന് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേര്‍സ് ചാനലിന്‍റെ മാനേജിങ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫ്ളവേഴ്സ് ചാനലിന്റെ പുതിയ സീരിയലായ കൂടത്തായ് 13ാം തിയ്യതി സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് കോടതി നടപടി.

By Binsha Das

Digital Journalist at Woke Malayalam