Fri. Jun 27th, 2025

കൊച്ചി:

സുഡാനി ഫ്രം നൈജീരിയയിലൂടെ ദേശീയ തലത്തിലും ശ്രദ്ധേയനായ സംവിധായകന്‍ സക്കരിയ മുഹമ്മദിന്‍റെ അടുത്ത ചിത്രം ഹലാല്‍ ലവ് സ്റ്റേറിയുടെ പുതിയ പോസറ്റര്‍ തരംഗമാകുന്നു.

ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്,സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടരിക്കുന്നത്. ഇന്ദ്രജിത്തിന്‍റെയും, ഗ്രേസ് ആന്‍റിയുടെയും പ്രണായാര്‍ദ്രനിമിഷമാണ്പോസ്റ്ററിന്‍റെ ഹെെലെെറ്റ്.

മുഹ്സിന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിക്ക് അബു, ജെസ്ന അസിം, ഹര്‍ഷാദ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam