Fri. Nov 22nd, 2024

ഓസ്ട്രേലിയ:

ഓസ്ട്രേലിയൻ ഓള്‍റൗണ്ടർ ക്രിസ് ഗ്രീനിന് ബോളിങ്ങിൽ നിന്ന് മൂന്നു മാസത്തേക്ക് വിലക്കി. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടി 20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ​ നിന്നുമാണ് താരത്തെ വിലക്കിയിരിക്കുന്നത്. ഇരുപത്തിയാറുകാരനായ ഗ്രീനിന്  ഈ സീസണില്‍ ഇനി പന്തെറിയാന്‍ കഴിയില്ല.

ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടേഴ്സിനായി കളിക്കുന്നതിനിടെയാണ് ഓഫ് സ്പിന്നറായ ഗ്രീനിന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്ന് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷമാണ് ഗ്രീനിനെ വിലക്കിയ തീരുമാനം ക്രിക്കറ്റ്​ ഓസ്ട്രേലിയ വെളിപ്പെടുത്തിയത്.

അതേസമയം, ബിഗ്ബാഷില്‍ നിന്നും വിലക്ക് ലഭിച്ചെങ്കിലും പ്രീമിയര്‍ ക്രിക്കറ്റില്‍ സിഡ്‌നിക്കുവേണ്ടി പന്തെറിയാന്‍ ഗ്രീനിന് കഴിയും. തണ്ടറിന് വേണ്ടി ബാറ്റിങ്ങിനിറങ്ങാനും താരത്തിന് അനുമതിയുണ്ട്.

എന്നാല്‍, ഓള്‍റൗണ്ടറിന്റെ വിലക്കോടെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഈ സീസണിൽ തിരിച്ചടിയായേക്കും. ഇത്തവണത്തെ ലേലത്തില്‍ 20 ലക്ഷം രൂപ നല്‍കിയാണ് താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.

By Binsha Das

Digital Journalist at Woke Malayalam