മുംബെെ:
ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്‍റെ 78 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലെ ഫ്ലാറ്റുകളും ഭര്‍ത്താവിന്‍റെ കമ്പനി ആസ്തികളും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. ഐസിഐസിഐ-വീഡിയോകോണ്‍ വായ്പാ അഴിമതി കേസിലാണ് നടപടി.
ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന കേസില്‍ അഴിമതി ആരോപണം നേരിട്ടതിന് പിന്നാലെ അവര്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നു.
1875 കോടി രൂപയുടെ ലോൺ ഭർത്താവ് നേതൃത്വം നൽകിയിരുന്ന വീഡിയോ കോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് അനധികൃതമായി അനുവദിച്ചു എന്നതാണ് കേസ്.