Sat. Dec 28th, 2024
കൊച്ചി:

 
സുരക്ഷാപരിശോധനകൾ കഴിഞ്ഞ മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിന് തയ്യാറായി. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പൊളിച്ചു മാറ്റുന്ന ഫ്ലാറ്റുകളിൽ മൂന്ന് കെട്ടിടങ്ങളിലാണ് നാളെ നിയന്ത്രിത സ്ഫോടനം നടക്കുക. രാവിലെ 11നു കുണ്ടന്നൂർ എച്ച്2 ഒ ഹോളിഫെയ്ത്തിലും 05 മിനിറ്റിനു ശേഷം നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും. ഹോളി ഫെയ്ത്തിലെ സ്ഫോടനത്തിനു ശേഷം പൊടിപടലങ്ങൾ അടങ്ങാൻ താമസമെടുത്താൽ 11.05 എന്ന സമയത്തിൽ മിനിറ്റുകളുടെ വ്യത്യാസം ഉണ്ടായേക്കാം.

ബ്ലാസ്റ്റിങ് ഷെഡിലേക്കുള്ള കണക്ഷൻ ലൈനുകളുടെ ജോലികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. സുരക്ഷ കണക്കിലെടുത്ത് അവസാന സമയമായിരിക്കും ഇത് ഒരുക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മോക് ഡ്രില്‍ ആരംഭിച്ചു കഴി‍ഞ്ഞു. നാളെ 8 മണി മുതൽ വൈകിട്ട് നാല് വരെ ഫ്ലാറ്റുകളുടെ പരിധിയിൽ നിരോധനാജ്ഞ ഏര്‍പ്പെടുത്തും.