Wed. Jan 22nd, 2025
മുംബൈ:

 
കാഴ്ചയില്ലാത്തവർക്ക് കയ്യിലുള്ള നോട്ട് ഏതാണെന്നു പറഞ്ഞു കൊടുക്കുവാൻ ആപ്ലിക്കേഷനുമായി റിസർവ് ബാങ്ക്. മൊബൈൽ നോട്ട് ഐഡന്റിഫയർ എന്ന പേരിലുള്ള ആപ്ലിക്കേക്കേഷനാണ് ഇതിനായി തയ്യാറായിരിക്കുന്നത്.

ആപ്പ് തുറന്നതിനു ശേഷം ക്യാമറയ്ക്ക് മുൻപിൽ നോട്ട് കാണിച്ചാൽ നോട്ട് ഏതാണെന്നു വൈബ്രേഷനിലൂടെ അറിയിക്കും. ഗൂഗിൾ പ്ലേയിൽ ആപ്പ് ലഭ്യമാണ്.

രാജ്യത്തുള്ള 80 ലക്ഷത്തോളം അന്ധരോ കാഴ്ചയില്ലാത്തവരോ ആയവർക്ക് റിസർവ് ബാങ്കിന്റെ ഈ പദ്ധതി പ്രകാരം പ്രയോജനം ലഭിയ്ക്കും. നോട്ടുകൾ തിരിച്ചറിയുന്നതിന് കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതിന് അനുയോജ്യമായ ഒരു ഉപകരണം അല്ലെങ്കിൽ സംവിധാനം വികസിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് 2018 ജൂണിൽ ബാങ്ക് വ്യക്തമാക്കിയിരുന്നു.