Sun. Dec 22nd, 2024
ന്യൂഡൽഹി:

 
കാശ്മീർ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ പ്രസ്താവനയെത്തുടർന്ന് മലേഷ്യയുമായുള്ള വ്യാപാരബന്ധത്തിൽ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മലേഷ്യയുമായുള്ള കയറ്റുമതി വ്യാപാരത്തിൽ ഔദ്യോഗിക പരിശോധനകൾ നടത്താൻ തീരുമാനിച്ചു.

ഒരു വ്യാപാര പങ്കാളി രാജ്യത്തോടുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രതികാര നടപടിയാണിത്. പാം ഓയിൽ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ഇന്ത്യൻ നീക്കം.

പൗരത്വ ഭേദഗതി നിയമം കാരണം ആളുകൾ മരിക്കുകയാണെന്നും, വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ കഴിഞ്ഞ 70 വർഷമായി പ്രശ്‌നങ്ങളൊന്നുമില്ലാതെ പൗരന്മാരായി കഴിഞ്ഞുവന്ന ഇന്ത്യയിൽ ഇപ്പോൾ പുതിയ നിയമത്തിന്റെ ആവശ്യം എന്തായിരുന്നെന്നും മലേഷ്യൻ പ്രധാനമന്ത്രി ചോദിച്ചിരുന്നു.