Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ.ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ട സമയമാണ്, അതു കൊണ്ട് കരുതല്‍ ഉണ്ടായാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതെ സമയം നിപ്പ വൈറസിന്‍റെ ലക്ഷണം കണ്ടതിനാല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്ത് കഴിഞ്ഞു. താരതമ്യേന വീര്യം കുറഞ്ഞ വൈറസിനെയാണ് കണ്ടെത്തിയതെന്നും മന്ത്രിപറഞ്ഞു.