Sun. Dec 22nd, 2024
തിരുവനന്തപുരം:

ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു. ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേസ് ആദ്യം സുപ്രീം കോടതിയിൽ വന്നപ്പോഴും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്. പുനഃപരിശോധന ഹരജിയിൽ പുതിയ നിലപാട് തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്നും മന്ത്രി പറഞ്ഞു.