Sun. Dec 22nd, 2024
കൊച്ചി: 

കേന്ദ്ര സ്മാർട് സിറ്റി പദ്ധതിയിൽ കൊച്ചി വിഭാവനം ചെയ്ത പദ്ധതികളെല്ലാം ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകാൻ ശേഷിക്കുന്നത് ഇനി 83 ദിവസങ്ങള്‍ മാത്രം. മാർച്ച് 31നു മുൻപു കരാർ നൽകാനാവാത്ത പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാകും. സ്മാർട് സിറ്റിയുടെ തനതു ഫണ്ട് ഉപയോഗിച്ചു കൊച്ചി വിഭാവനം ചെയ്ത 41 പദ്ധതികളിൽ ടെൻഡർ പൂർത്തിയാക്കികരാർ നൽകിയത് 18 എണ്ണത്തിനാണ്, 23 പദ്ധതികൾ ബാക്കിയാണ്. എറണാകുളം മാർക്കറ്റ് നവീകരണവും പശ്ചിമ കൊച്ചിയിലെ ഭവന പദ്ധതികളും ഈ കൂട്ടത്തിലുണ്ട്. 10 എണ്ണത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ആദ്യ നിർദേശം അനുസരിച്ചു കഴിഞ്ഞ സെപ്റ്റംബറിനകെ സ്മാർട് സിറ്റി പദ്ധതികളുടെയെല്ലാം ടെൻഡർ പൂർത്തിയാക്കണമായിരുന്നു അതു പിന്നീട് 2020 മാർച്ച് വരെ നീട്ടുകയായിരുന്നു