Mon. Dec 23rd, 2024
മുംബെെ:

 

ബോളിവുഡ് നായിക സീനത്ത് അമൻ 15 വർഷത്തെ ഇടവേളയ്ക്കു ശേഷം നാടക വേദിയിലേക്ക് തിരിച്ചെത്തുന്നു. “പ്രിയപ്പെട്ട ബാപ്പു, ലവ് കസ്തൂർബ” എന്ന നാടകത്തിലൂടെയാണ് വേദിയിലേക്കുള്ള മടങ്ങിവരവ്. ഫെബ്രുവരിയിൽ ഇത് പ്രദർശനത്തിനെത്തും.

വരാനിരിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ തിയറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് നാടകം. ഫെബ്രുവരി 22 മുതൽ ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയിലെ 25 നഗരങ്ങളില്‍ നിന്നുള്ള 50 ലധികം നാടകങ്ങള്‍ അവതരിപ്പിക്കും. ജയ്പൂര്‍, പൂനെ, ലഖ്നൗ, അഹമ്മദാബാദ്, സൂററ്റ്, ഭുവനേശ്വര്‍, കൊച്ചി തുടങ്ങി വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ നാടകങ്ങള്‍ അരങ്ങേറും.

By Binsha Das

Digital Journalist at Woke Malayalam