Fri. Mar 29th, 2024
അലഹബാദ്:

ഉത്തര്‍പ്രദേശിലെ പൊലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയില്‍ അലഹാബാദ് ഹൈക്കോടതി യോഗി സര്‍ക്കാറിന് നോട്ടീസ് അയച്ചു. പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍ അജയ് കുമാര്‍ അയച്ച ഇമെയില്‍ പരിഗണിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. പരാതി പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഉത്തർപ്രദേശിലുണ്ടായ സംഭവങ്ങള്‍ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണിക്കാട്ടിയായിരുന്നു അജയ് കുമാറിന്‍റെ സന്ദേശം. ഇ-മെയില്‍ പൊതു താല്‍പര്യ ഹരജിയായി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂരിന്റെയും ജസ്റ്റിസ് വിവേക് വർമ്മയുടെയും ഡിവിഷൻ ബെഞ്ചാണ് സര്‍ക്കാറിന് നോട്ടീസ് അയച്ചത്. അക്രമ സംഭവങ്ങളില്‍ എന്തുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് കോടതി സര്‍ക്കാറിനയച്ച നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്.