Sat. Jan 18th, 2025
ചെന്നെെ:

 
തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന സൂരരൈ പോട്രു’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സുധാ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക.

ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് നിര്‍മാണം.

By Binsha Das

Digital Journalist at Woke Malayalam